കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒ.പി നമ്പര്‍ രണ്ടില്‍ ജൂലൈ 16 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ 20 വയസ് മുതല്‍ 60 വയസ് വരെ പ്രായമുളളവര്‍ക്ക് മൂത്രത്തില്‍ കല്ലിന് (8 എം.എം താഴെ വലുപ്പം) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. താത്പര്യമുളളവര്‍ കൈയിലുളള സ്‌കാനിംഗ് റിപ്പോര്‍ട്ടുമായി ആശുപത്രിയിലെ ഒ.പി.നമ്പര്‍-2 ല്‍ എത്തണം. ഫോണ്‍ 8289809983, 8547314809.
