കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഇടുക്കി ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കുളം, ഉടുമ്പന്നൂര്‍, വാഴത്തോപ്പ് എന്നീ നെയ്ത്ത് കേന്ദ്രങ്ങളില്‍ ആറ് മാസത്തേക്ക് അഞ്ചു തൊഴിലാളികള്‍ക്ക് സ്‌റ്റൈപ്പന്റോടുകൂടി നെയ്ത്ത് പരിശീലനം നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഖാദി നെയ്ത്ത് കേന്ദ്രങ്ങളില്‍ ഉല്പാദനത്തിനാനുപാതികമായ കൂലി വ്യവസ്ഥയില്‍ ജോലി നല്‍കുന്നതാണ്. ഇ.എസ്.ഐ, ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 04862 222344