കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 374 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 353 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 65 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-10, കരുനാഗപ്പള്ളി -എട്ട്, പരവൂർ -അഞ്ച്,പുനലൂർ- മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ ആദിച്ചനല്ലൂർ, എഴുകോൺ എന്നിവിടങ്ങളിൽ 15 വീതവും കടയ്ക്കൽ- 12 പത്തനാപുരം, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ 11 വീതവും അലയമൺ- 10, മയ്യനാട്- ഒമ്പത്, വിളക്കുടി, പെരിനാട്, പന്മന, ഏരൂർ ഭാഗങ്ങളിൽ എട്ട് വീതവും കുണ്ടറ, പൂതക്കുളം, കുളക്കട എന്നിവിടങ്ങളിൽ ഏഴ് വീതവും തൃക്കോവിൽവട്ടം, ഇളമ്പള്ളൂർ, അഞ്ചൽ പ്രദേശങ്ങളിൽ ആറ് വീതവും ചവറ, പിറവന്തൂർ, മൈലം ഭാഗങ്ങളിൽ അഞ്ച് വീതവും ശാസ്താംകോട്ട, നെടുമ്പന, തഴവ, ചിതറ, ചടയമംഗലം, കരീപ്ര, ഉമ്മന്നൂർ എന്നിവിടങ്ങളിൽ നാല് വീതവും ഇടമുളയ്ക്കൽ, കുമ്മിൾ, ചിറക്കര, തേവലക്കര, പനയം, പവിത്രേശ്വരം, പോരുവഴി, വെട്ടിക്കവല, വെളിനല്ലൂർ, പടിഞ്ഞാറേ കല്ലട, വെളിയം പ്രദേശങ്ങളിൽ മൂന്ന് വീതവും മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.