കൊച്ചി: മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡേ.സ്റ്റീഫന്‍ സെക്യൂറയുടെ സമയബന്ധിതമായ റിസര്‍ച്ച് പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയെ ആവശ്യമുണ്ട്. കേരളത്തിലെ ലൈക്കനുകളുടെ വര്‍ഗ്ഗീകരണവും അതിന്റെ സംരക്ഷണവും ആസ്പദമാക്കിയുളള ഗവേഷണമാണ് വിഷയം. മൂന്നു വര്‍ഷമാണ് പ്രോജക്ട് കാലാവധീ. ഫെല്ലോഷിപ്പ് 22,000 രൂപ പി.ജി ബോട്ടണി/പ്ലാന്റ് സയന്‍സ് ബിരുദം ഉളളവര്‍ക്ക് അപേക്ഷിക്കാം. വനമേഖലയില്‍ ഫീല്‍ഡ് വര്‍ക്കിലുളള മുന്‍പരിചയം അഭിലഷീയ യോഗ്യത. താത്പര്യമുളളവര്‍ ജൂലൈ 24-ന് നടക്കുന്ന അഭിമുഖത്തില്‍ ആവശ്യമായ അസല്‍ രേഖകളുമായി രാവിലെ 10-ന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഹാജരാകണം. www.maharajas.ac.in വെബ് വിലാസത്തില്‍ കരിയേഴ്‌സ് ലിങ്ക് സന്ദര്‍ശിക്കുക.
