മഞ്ചേരി ഡ്രീംസ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടത്തിയ സംസ്ഥാന സബ്ജൂനിയര്‍ ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. അണ്ടര്‍ 11 ബോയ്‌സ് ജോവിന്‍ സോജന്‍ ഒന്നാം സഥാനവും നന്ദന്‍ ബി നായര്‍ രണ്ടാം സ്ഥാനവും ഗേള്‍സ് വിഭാഗത്തില്‍ അലക്‌സിയ എല്‍സ അലക്‌സാണ്ടര്‍ ഒന്നാം സ്ഥാനവും ശിവാനി ശിവകുമാര്‍ രണ്ടാം സ്ഥാനവും നേടി. അണ്ടര്‍ 13 കിരണ്‍ നോഗച്ചി, സയാന്‍ സിദ്ധിക് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. അണ്ടര്‍ 13 ഗേള്‍സ് മരിയ ജെസ്, നേഹ ആര്‍ ഷേണായി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. അണ്ടര്‍ 15 ബോയ്‌സ് ഭരത് ലതീഷ്, ബ്രോണ്‍ ജെയ്‌സണ്‍, ഒന്ന്, രണ്ട്, ഗേള്‍സ് അപര്‍ണ്ണ സജീവ്, അല്‍ക നന്ദ ഒന്ന്, രണ്ട്, സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ നിര്‍വഹിച്ചു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്. മുളീധരന്‍, മഞ്ചേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ബീന ജോസഫ്,കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ചിത്തരേഷ്, ജില്ല സെക്രട്ടറി ബിബിന്‍ ശങ്കര്‍, ഹരിദാസ് മുഹമ്മദ് അനഫി, രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.