നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കി വരുന്ന ദൃഷ്ടി പദ്ധതിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത :- 10-ാം ക്ലാസ്സ് പാസായിരിക്കണം, നേത്ര പരിരക്ഷ വിഭാഗത്തില്‍ ജോലി ചെയ്ത മുന്‍പരിചയം, ആയുര്‍വേദ തെറാപ്പി വിഭാഗത്തില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന . പ്രതിമാസം 10,000 രൂപാ വേതനം നല്‍കും. താല്പര്യമുള്ളവര്‍ ബയോ ഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം നവംബര്‍ 22 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഓഫീസിലോ നേരിട്ടോ ismidukki@gmail.com എന്ന ഇ-മെയിലില്‍ ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം.

കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ അപേക്ഷകരുടെ എണ്ണം അനുസരിച്ച് ഇന്റര്‍വ്യൂ തിയതി നവംബര്‍ 24 രാവിലെ 10 മണിക്കോ അല്ലെങ്കില്‍ ഫോണ്‍ മുഖേന അറിയിക്കുന്ന തിയതിയിലും സമയത്തും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 04862232318