മങ്കര ഗ്രാമപഞ്ചായത്തില് ജിയോ ടാഗിംഗ്, ഇ-ഗ്രാമ സ്വരാജ് പോര്ട്ടലില് ബില്ലുകള് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തില് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര്, സാങ്കേതിക വിദ്യാഭ്യാസ ബോര്ഡ് എന്നിവ നടത്തുന്ന മൂന്ന് വര്ഷ ഡിപ്ലോമ ഇന് കൊമേഴ്സ്യല് പ്രാക്ടീസ്, ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് ആന്ഡ് ബിസിനസ് മാനേജ്മെന്റ് വിജയം അല്ലെങ്കില് കേരളത്തിലെ സര്വകലാശാലകള് അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്ഷത്തില് കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷനോ, പി.ജി ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷനോ വിജയിക്കണം. പ്രായപരിധി 18-30 വയസ്, എസ്.സി, എസ്.ടി വിഭാഗത്തിന് മൂന്ന് വര്ഷത്തെ ഇളവ് ലഭിക്കും. താത്പര്യമുള്ളവര് വാക്ക്-ഇന്-ഇന്റര്വ്യുവിനായി നവംബര് 20 ന് രാവിലെ 11 ന് മങ്കര ഗ്രാമപഞ്ചായത്ത് ഓഫീസില് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്: 0491 2872320
