പെരുമാട്ടി ഗവ. ഐ.ടി.ഐ യില് വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്സ്ട്രക്ടര്മാരെ നിയമിക്കുന്നു. മെക്കാനിക്ക് അഗ്രികള്ച്ചര് മെഷിനറി തസ്തികയിലേക്ക് ഡിപ്ലോമ / ഡിഗ്രി ഇന് എന്ജിനീയറിംഗ്, ഒന്ന് / രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം, എല്.എം.വി ഡ്രൈവിംഗ് ലൈസന്സ് അല്ലെങ്കില് ഐ.ടി.ഐ മെക്കാനിക്ക് അഗ്രിക്കള്ച്ചര് മെഷിനറി മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം, എല്.എം.വി ഡ്രൈവിംഗ് ലൈസന്സ് ഉണ്ടായിരിക്കണം.
എംപ്ലോയബിലിറ്റി സ്‌കില്സ് ട്രേഡ് ഒഴിവിലേക്ക് എം.ബി.എ / ബി.ബി.എ രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില് സോഷ്യോളജി / സോഷ്യല് വെല്ഫയര് / എക്കണോമിക്സ് ബിരുദം, രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില് ഗ്രാജ്വേറ്റ് / ഡിപ്ലോമ രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം കൂടാതെ ഡി.ജി.ഇ.ടി ഇന്സ്റ്റിറ്റ്യൂട്ടില് നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം, കമ്പ്യൂട്ടര് ബേസിക്സ്.
താത്പര്യമുള്ളവര് കൂടിക്കാഴ്ചക്കായി നവംബര് 19 ന് രാവിലെ 10 ന് അസല് സര്ട്ടിഫിക്കറ്റുകള് സഹിതം ഐ.ടി.ഐ യില് എത്തണമെന്ന് പ്രിന്സിപ്പാള് അറിയിച്ചു. ഫോണ്: 04923 234235.