നൂറണി എല്.ബി.എസ് സെന്റര് ഫോര് സയന്സ് ടെക്നോളജി ഉപകേന്ദ്രത്തില് കമ്പ്യൂട്ടര് ഹാര്ഡ് വെയര് മെയിന്റനന്സ് ആന്ഡ് നെറ്റ് വര്ക്കിംഗ് കോഴ്സ് പഠിപ്പിക്കാന് അധ്യാപകരെ നിയമിക്കുന്നു.
അംഗീകൃത യൂണിവേഴ്സിറ്റിയില് നിന്നുള്ള കമ്പ്യൂട്ടര് സയന്സ് / ഇലക്ട്രോണിക്സ് ആന്ഡ് കമ്മ്യൂണിക്കേഷന് ഒന്നാം ക്ലാസ് ബി.ടെക് ബിരുദമോ അല്ലെങ്കില് കമ്പ്യൂട്ടര് / കമ്പ്യൂട്ടര് ഹാര്ഡ് വെയര് / ഇലക്ട്രോണിക്സ് കോഴ്സിലുള്ള ത്രിവത്സര ഡിപ്ലോമയും ഒരു വര്ഷത്തില് കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവര് ബയോഡാറ്റയും അസല് സര്ട്ടിഫിക്കറ്റുകളും കോപ്പിയുമായി നവംബര് 20 ന് രാവിലെ 10 ന് നൂറണി എല്.ബി.എസ് സെന്ററില് എത്തണം. ഫോണ്: 0491 2527425