പുതുക്കോട് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപക ഒഴിവുകളിലേക്ക് നവംബര്‍ 19 ന് നടത്താനിരുന്ന കൂടിക്കാഴ്ച നവംബര്‍ 20 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. രാവിലെ 10 ന് ഹിസ്റ്ററി, കൊമേഴ്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങളിലേക്കും ഉച്ചയ്ക്ക് രണ്ടിന് ജോഗ്രഫി, പൊളിറ്റിക്‌സ് വിഷയങ്ങളിലേക്കുമാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.