കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഫോര്‍ട്ടിഫൈഡ് റൈസ്. എഫ്.സി.ഐ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ ബേബി ലിന്‍സിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ടിഫൈഡ് റൈസിനെ കുറിച്ച് ക്ലാസെടുത്തു. വിറ്റാമിനുകളായ അയണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12 എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ അരി 1:100 എന്ന അനുപാതത്തില്‍ സാധാരണ പുഴുക്കലരിയോടു കൂടി ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഫോര്‍ട്ടിഫൈഡ് റൈസ്. ഈ അരി കേന്ദ്ര ഗവണ്‍മെന്റിന്റെ വെല്‍ഫെയര്‍ സ്‌കീമുകളിലുള്ള അലോട്ട്മെന്റ് മുഖാന്തിരമാണ് നല്‍കുന്നത്. കുട്ടികളിലുള്ള പോഷക ആഹാര കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത് തയ്യാറാക്കി അങ്കണവാടികളും മറ്റും വഴി വിതരണം ചെയ്യുന്നത്. ഭാവിയില്‍ പൊതുവിതരണ ശൃംഖല വഴി എല്ലാവര്‍ക്കും ലഭ്യമാക്കാനും പദ്ധതിയുണ്ട്.