കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ മരണം ആറായി. കുമാരനെല്ലൂര്‍ മറ്റത്തില്‍ വീട്ടില്‍ രവീന്ദ്രന്‍ (56 വയസ്), കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചെറുവള്ളി വില്ലേജില്‍ ശിവന്‍കുട്ടി (50 വയസ്), കോരുത്തോട് വില്ലേജില്‍ ബംഗ്ലാവ് പറമ്പില്‍ ദീപു (34 വയസ്), വൈക്കം താലൂക്കിലെ വെള്ളൂര്‍ വില്ലേജില്‍ മനക്കപ്പടിയില്‍ ജിനു (15 വയസ്), ടി.വി പുരം വില്ലേജില്‍ ചെമ്മനത്തുകര കിഴക്കേപുത്തന്‍തറയില്‍ ഷിബു(46 വയസ്), അടൂര്‍ താലൂക്കില്‍ കടമ്പനാട് വില്ലേജില്‍ മേലത്തൂര്‍ തെക്കേതില്‍ പ്രവീണ്‍ (27വയസ്സ്) എന്നിവരാണ് മരിച്ചത്. കൊക്കയാര്‍ വില്ലേജില്‍ കുഴിപ്പാപറമ്പില്‍ സ്റ്റോറിന് മുന്‍ഭാഗത്ത് പൂവഞ്ചി പാറമടയില്‍ വീണ് കാണാതായ രണ്ടുപേരില്‍ അടൂര്‍ താലൂക്കില്‍ കടമ്പനാട് വില്ലേജില്‍ മേലത്തൂര്‍ തെക്കേതില്‍ പ്രവീണ്‍ (27 വയസ്സ്) എന്നയാളുടെ മൃതദ്ദേഹം ലഭിച്ചു. ഒരാളെ കണ്ടെത്താനായില്ല. കൊച്ചി നേവല്‍ ബേസിലെ അഞ്ചു പേരടങ്ങുന്ന മുങ്ങല്‍ വിദഗ്ധസംഘമാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ (ജൂലൈ 19) രാവിലെ ഏഴു മണിയോടെ ആരംഭിച്ച തിരച്ചില്‍ നേവി താത്കാലികമായി അവസാനിപ്പിച്ചു. മുണ്ടക്കയം, എരുമേലി, പരുത്തിപ്പാലം പ്രദേശങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.
