ജില്ലയുടെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തെക്കിലിലെ ടാറ്റ ഗവ.കോവിഡ് ആശുപത്രി സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരോട് മന്ത്രി നേരില്‍ സംസാരിച്ചു. കണ്ടെയ്നര്‍ മാതൃകയിലെ ആശുപത്രി സമുച്ഛയത്തിന്റെ ഓഫീസ്, ലാബ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി. ടാറ്റ ആശുപത്രിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിന് മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.ഇ.മോഹനന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.വി.രാംദാസ്, ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ.ഗീത ഗുരുദാസ്, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.