ഡോക്ടര്‍, നഴ്സ്, ലാബ്, ഐസിയു സംവിധാനം ആംബുലന്‍സില്‍

ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ചെന്നൈ എസ്  ആര്‍എം ഗ്രൂപ്പിന്റെ അധീനതയിലുള്ള എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് സജ്ജമാക്കി. ഡോക്ടര്‍, നഴ്സ് എന്നിവരുടെ സേവനവും ലാബ്, ഐസിയു  സംവിധാനവും ഈ ആംബുലന്‍സില്‍ ഉണ്ട്. എസ്ആര്‍എം ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്തു നല്‍കിയ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ്  തമിഴ്നാട് ദേവസ്വം മന്ത്രി ടി.കെ. ശേഖര്‍ ബാബു കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിര്‍വഹിച്ചു.

ഈ ആംബുലന്‍സ്  നാളെ(19) പമ്പയില്‍ എത്തിച്ചേരും. ഈ മണ്ഡല മകരവിളക്ക് കാലത്ത്  ഇരുപത്തിനാലു മണിക്കൂറും സേവന സജ്ജമായി ആംബുലന്‍സ് പമ്പയില്‍ ഉണ്ടാകും. ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കായി ചെന്നൈ സ്വദേശിയായ സെന്തില്‍ കുമാര്‍ സ്‌പോണ്‍സര്‍ ചെയ്ത  പത്ത് ബയോ ടോയ്ലെറ്റുകള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു.