കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. അറബിക് കോഴ്‌സില്‍ പട്ടികജാതി വിഭാഗം ആറ് ഒഴിവും പട്ടിക വര്‍ഗ വിഭാഗം രണ്ടൊഴിവും ബി.എസ് സി ഫിസിക്‌സില്‍ പട്ടികജാതി വിഭാഗം ഒരൊഴിവ്, ബി.എസ്.സി കെമിസ്ട്രിയില്‍ പട്ടികജാതി വിഭാഗത്തില്‍ മൂന്നൊഴിവ്, ബി.എസ്.സി.മാത്തമാറ്റിക്‌സില്‍ പട്ടികജാതി വിഭാഗത്തില്‍ അഞ്ച് ഒഴിവും പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒരൊഴിവും ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ഒരൊഴിവുമാണുള്ളത്. വിദ്യാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 10.30 ന് കോളേജിലെത്തണം.
