കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെലിമെഡിസിന്‍ വിഭാഗത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 24 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ആശുപത്രികളില്‍ ജോലിചെയ്ത് മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഹായരാകണം. ഫോണ്‍: 0467-2217018
