276 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ശനിയാഴ്ച  (നവംബർ 19) 199 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 174 പേർ,
9 ആരോഗ്യ പ്രവർത്തകർ  എന്നിവർ ഉൾപ്പെടും. 276 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 3285 പരിശോധന നടത്തിയതിലാണ് 199 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.05 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 40 പേർ
ഒറ്റപ്പാലം നഗരസഭ, അകത്തേത്തറ സ്വദേശികൾ 12 പേർ വീതം
ഷൊർണൂർ സ്വദേശികൾ 11 പേർ
പിരായിരി സ്വദേശികൾ 8 പേർ
കണ്ണമ്പ്ര സ്വദേശികൾ 7 പേർ
ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം
കിഴക്കഞ്ചേരി, ഓങ്ങല്ലൂർ, പട്ടിത്തറ സ്വദേശികൾ
5 പേർ വീതം
ആലത്തൂർ, അമ്പലപ്പാറ, കാഞ്ഞിരപ്പുഴ, നാഗലശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ 4 പേർ വീതം
അഗളി, ചളവറ, കാവശ്ശേരി, ലക്കിടി-പേരൂർ, മങ്കര, പട്ടാമ്പി, സ്വദേശികൾ 3 പേർ വീതം
അയിലൂർ, എലപ്പുള്ളി, കടമ്പഴിപ്പുറം, കുമരംപുത്തൂർ, പൂക്കോട്ടുകാവ്, പുതുപ്പരിയാരം, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികൾ 2 പേർ വീതം
മണ്ണാർക്കാട്, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കപൂർ, കരിമ്പ, കൊടുമ്പ്,കൊടുവായൂർ, കൊപ്പം, കുത്തനൂർ, മലമ്പുഴ, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, നെന്മാറ, പറളി, പരുതൂർ, പെരുവമ്പ, പുതുക്കോട്, തച്ചമ്പാറ, തൃത്താല, വല്ലപ്പുഴ, വണ്ടാഴി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം *1924* ആയി.