മലപ്പുറം: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ആദ്യ ജില്ലാതല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ രാജിവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കുറുക്കോളീ മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. ഉദ്ഘാടന മത്സരത്തില്‍ ചേലേമ്പ്ര എന്‍.എന്‍.എം എച്ച്.എസ്.എസ് മൂന്നിയൂര്‍ ഗോള്‍ സ്റ്റാര്‍ ഫുട്‌ബോള്‍ അക്കാദമിയെ 8-0 ന് തോല്‍പ്പിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, അഡ്വ.എസ്.ഗിരീഷ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ.പി.എം സുധീര്‍കുമാര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ് എം.പി ജലീല്‍, പി. നാരായണന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു.തിലകന്‍, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് അന്‍വര്‍ കള്ളിയത്ത്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. ഹൃഷികേശ്കുമാര്‍, സി. സുരേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി.മുരുകന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.