283 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (നവംബർ 21) 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 170 പേർ,
ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും. 283 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 3006 പരിശോധന നടത്തിയതിലാണ് 175 പേർക്ക് രോഗം സ്ഥിരീകരിച്ചത്.5.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 23 പേർ
ഒറ്റപ്പാലം സ്വദേശികൾ 13 പേർ
അമ്പലപ്പാറ, ഷൊർണ്ണൂർ സ്വദേശികൾ 7 പേർ വീതം
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 6 പേർ
എലപ്പുള്ളി, കാവശ്ശേരി, പുതുശ്ശേരി, വടകരപ്പതി സ്വദേശികൾ 5 പേർ വീതം
അകത്തെതറ, ആലത്തൂർ, മണ്ണൂർ, മുതുതല, നാഗലശ്ശേരി സ്വദേശികൾ 4 പേർ വീതം
ആനക്കര, ചെർപ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ, ലക്കിടി- പേരൂർ, ഓങ്ങല്ലൂർ, പറളി, പട്ടാമ്പി, പുതുപ്പരിയാരം, തൃത്താല, വാണിയംകുളം സ്വദേശികൾ 3 പേർ വീതം
അഗളി, അലനല്ലൂർ, എരുത്തേമ്പതി, കണ്ണാടി, കൊടുമ്പ്, കോട്ടായി, മരുതറോഡ്, തിരുമിറ്റക്കോട്, വടക്കഞ്ചേരി, വല്ലപ്പുഴ സ്വദേശികൾ 2 പേർ വീതം
അനങ്ങനടി, മണ്ണാർക്കാട്, ചളവറ, ചാലിശ്ശേരി, എരിമയൂർ, കപ്പൂർ, കരിമ്പുഴ, കൊല്ലങ്കോട്, കുമരംപുത്തൂർ, കുത്തനൂർ, കുഴൽമന്നം, മലമ്പുഴ, മങ്കര, മുണ്ടൂർ, നെല്ലായ, പരുതൂർ, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി, പിരായിരി, പുതുക്കോട്, ഷോളയൂർ, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തെങ്കര, തേങ്കുറിശ്ശി, തിരുവേഗപ്പുറം, തൃക്കടീരി, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം *1830* ആയി.