കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 5 കോടിക്ക് RA 591801 നമ്പർ ടിക്കറ്റ് അർഹമായി. തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും മെർലിൻ ഫ്രാൻസിസ് എന്ന ഏജന്റ് മുഖാന്തരം വിതരണം ചെയ്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഇത്തവണ 37 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു.
