പുത്തൂർ പഞ്ചായത്ത് ആറാം വാർഡ് കൊളംകുണ്ട് 102-ാം നമ്പർ അങ്കണവാടിയുടെ പുനർ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു.
ഒരു കുട്ടിയുടെ ജീവിതത്തിന് അടിത്തറ പാകുന്നത് അങ്കണവാടികളിൽ നിന്നാണെന്നും അതിനാൽ അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാൻ നാം ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
അങ്കണവാടി പരിസരത്ത് നടത്തിയ ചടങ്ങിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥലം
എംഎൽഎ കൂടിയായ കെ രാജന്റെ 2019 – 20 വർഷത്തെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 7 30,000 രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ താരങ്ങൾ, അക്ഷരമാല, മാസങ്ങൾ, ആഴ്ച്ചയിലെ ദിവസങ്ങൾ എന്നിവയെല്ലാം മനോഹരമായി ചുമരുകളിൽ പതിപ്പിച്ചിട്ടുണ്ട്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ചടങ്ങിൽ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി സാബു, പഞ്ചായത്തംഗങ്ങളായ ലിബി വർഗ്ഗീസ്, നളിനി വിശ്വംഭരൻ,
പി എസ് സജിത്ത് എന്നിവർ പങ്കെടുത്തു.