ആസാദി കാ അമൃത മഹോത്സവിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി തിരുന്നാവായ എടക്കുളത്ത് കുളം നിര്‍മാണ പ്രവൃത്തിക്ക് തുടക്കംകുറിച്ചു. തിരുന്നാവായ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ഭൂമിയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ നിര്‍വഹിച്ചു. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷയായി. ബ്ലോക്ക് ഡിവിഷന്‍ അംഗം എം.പി കോയ, വാര്‍ഡ് അംഗങ്ങളായ ജവാദ്, മൊയ്തീന്‍ കുട്ടി, അനീഷ, സൗദ, ബാവഹാജി, റെയില്‍വേ സെക്ഷന്‍ എഞ്ചിനിയര്‍ സുര്‍ജിത്ത്, ജോയന്റ് ബിഡിഒ ഗോവിന്ദന്‍, ബ്ലോക്ക് എഞ്ചിനീയര്‍ ഫയാസ്, അസി. സെക്രട്ടറി ബിന്ദു സെബാസ്റ്റ്യന്‍, ഓവര്‍സിയര്‍ ലത്തിഫ്, ഡിഇഒ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
