കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ, എ.ആർ.ഡിയുമായി ബന്ധപ്പെട്ട പരാതികൾ, നിർദ്ദേശങ്ങൾ, റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷൻ കടകളിൽ ഡ്രോപ് ബോക്‌സുകൾ സ്ഥാപിക്കും.
ബോക്‌സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്‌പെക്ടർമാർക്കായിരിക്കും.
ഓരോ ആഴ്ചയുടെയും അവസാന പ്രവർത്തി ദിവസം ഫർക്ക റേഷനിംഗ് ഇൻസ്‌പെക്ടർമാർ റേഷൻ ഡിപ്പോകളിൽ സൂക്ഷിച്ചിട്ടുള്ള ബോക്‌സ് തുറന്ന് റേഷൻ കാർഡിനെ സംബന്ധിച്ച അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിലും, റേഷൻ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ.ആർ.ഡിയുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ, പരാതികൾ, നിർദ്ദേശങ്ങൾ എന്നിവ എ.ആർ.ഡി തലത്തിൽ രൂപീകരിച്ചിട്ടുള്ള വിജിലൻസ് കമ്മിറ്റിക്കും കൈമാറും.