മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ രണ്ട് കോമേഴ്‌സ്യല്‍ അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസില്‍.

ഏതെങ്കിലും വിഷയത്തില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുമുള്ള ബിരുദവും, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജിഡിസിഎ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 26 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. ഫോണ്‍: 04672201180.