നെന്മാറ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- എം.ബി.എ / ബി.ബി.എ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലങ്കില്‍ സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍ / എക്കണോമിക്സ് ബിരുദം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഗ്രാജ്വേറ്റ് / ഡിപ്ലോമ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ട്രെയിന്‍ഡ് എംപ്ലോയബിലിറ്റി സ്‌കില്‍സ്.

കൂടാതെ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പ്ലസ് ടു/ ഡിപ്ലോമതല കമ്പ്യൂട്ടര്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241010.