ജില്ലയിലെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ഉപയോഗ ശൂന്യമായ 11 പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായുള്ള ലേലം ഡിസംബര്‍ 23ന് രാവിലെ 11ന് മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. താത്പര്യമുള്ളവര്‍ സീല്‍ ചെയ്ത ദര്‍ഘാസുകള്‍ തപാല്‍ മാര്‍ഗമോ നേരിട്ടോ നിശ്ചിത നിരതദ്രവ്യമായ തുക അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഡിസംബര്‍ 21 വൈകീട്ട് അഞ്ചിനകം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734983.