അടിമാലി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന വകുപ്പിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന പാല്‍ ഉത്പാദന ഇന്‍സെന്റീവ് വിതരണോദ്ഘാടനം ഇരുമ്പുപാലത്ത് നടത്തി.ഇരുമ്പുപാലം എ ജെ ഓഡിറ്റോറിയത്തില്‍ അഡ്വ. എ രാജ എം എല്‍ എ ഇന്‍സെന്റീവ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് 2021-2022 സാമ്പത്തിക വര്‍ഷം 30 ലക്ഷത്തിലധികം രൂപയാണ് ബ്ലോക്കിലെ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഉത്പാദനത്തിനാനുപാതികമായി ഇന്‍സെന്റീവായി ക്ഷീര വികസന വകുപ്പിലൂടെ നല്‍കുന്നത്.മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണവും ക്ഷീര കര്‍ഷക ക്ഷേമനിധി ആനുകൂല്യ വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മില്‍മ ഡയറക്ടര്‍ ബോഡംഗം പോള്‍ മാത്യു, അടിമാലി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കോയ അമ്പാട്ട്, ക്ഷീര വികസന ഓഫീസര്‍ ജയദേവന്‍ എം കെ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കൃഷ്ണമൂര്‍ത്തി, എം എ അന്‍സാരി, പഞ്ചായത്തംഗം സൗമ്യ അനില്‍, ക്ഷീര സഹകരണ സംഘം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ക്ഷീര കര്‍ഷകരെ മേഖലയില്‍ പിടിച്ച് നിര്‍ത്തുന്നതിനും യുവ കര്‍ഷകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായാണ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.