കാര്‍ഷിക കടാശ്വാസം അനുവദിച്ചു

ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത 259 ഗുണഭോക്താക്കള്‍ക്കായി 7504604 രൂപ കടാശ്വാസം അനുവദിച്ചതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.


ഐ.ടി.ഐ പ്രവേശനം: തീയതി നീട്ടി

വെസ്റ്റ് എളേരി ഗവ.വനിത ഐടിഐയില്‍ വിവിധ ട്രേഡുകളിള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. ഡെസ്‌ക്‌ടോപ്പ്് പബ്ലിഷിങ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനിങ് ആന്റ് ടെക്‌നോളജി കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാന് അവസരം. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04672341666, 7356645226

 

തേനീച്ച കൃഷി പരിശീലനം

പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി തേനീച്ച കൃഷിയില്‍ ഡിസംബര്‍ എട്ട് മുതല്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം 9846334758 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.


യോഗം മാറ്റി

നവംബര്‍ 26 ന് നടത്താനിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രി വികസന സമിതി യോഗം നവംബര്‍ 30 ലേക്ക് മാറ്റി.


കണ്ണു രോഗ വിഭാഗം ഒ.പി.ടിക്കറ്റ്

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കണ്ണു രോഗ വിഭാഗ ഒ.പി.ടിക്കറ്റ് പുലിക്കുന്നിലെ നഗരപ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് നവംബര്‍ 25 മുതല്‍ ലഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


ട്രേഡ്‌സ്മാന്‍ ഒഴിവ്

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 29 ന് രാവിലെ 10 ന് കോളേജില്‍. എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ/കെ.ജി.റ്റി.ഇ/കെ.ജി.സി.ഇ/എന്‍.സി.വി.റ്റി യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscek.a-c.in ല്‍ ലഭ്യമാണ്. ഫോണ്‍: 04994 – 250290


പോസിറ്റീവ് പാരന്റിംഗ് കൗണ്‍സിലിങ്ങ് പരിപാടി

ഹേരൂര്‍ മീപ്രി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി തലത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കുവേണ്ടി പോസിറ്റീവ് പാരന്റിംഗ് കൗണ്‍സിലിങ് പരിപാടി സംഘടിപ്പിച്ചു. കൗണ്‍സിലര്‍ ഷൈജിത് കരുവാക്കോട് രക്ഷകര്‍ത്താക്കളുമായി സംവദിച്ചു. പ്രിന്‍സിപ്പാള്‍ എം. റീഷ്മ, കരിയര്‍ മാസ്റ്റര്‍ ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.