കേരള കര്ഷക തൊഴിലാളി ക്ഷേമനിധിയില് അംഗങ്ങളായ കര്ഷക തൊഴിലാളികളുടെ മക്കള്ക്ക് 2020 – 2021 അധ്യയന വര്ഷത്തെ ഉന്നത വിദ്യാഭ്യാസത്തിന് അര്ഹത നേടിയ കുട്ടികളുടെ രക്ഷിതാക്കളില് നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്ക്കാര് /എയ്ഡഡ് കോളേജുകളില് പഠിച്ച് ഡിഗ്രി, പി.ജി, പ്രൊഫഷണല് ഡിഗ്രി, പ്രൊഫഷണല് പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി ടെക്‌നിക്ക്, ജനറല് നഴ്‌സിംഗ്, ബി.എഡ്, മെഡിക്കല് ഡിപ്ലോമ അവസാന വര്ഷ പരീക്ഷയില് നിശ്ചിത ശതമാനത്തില് കുറയാതെ മാര്ക്ക് നേടിയ കുട്ടികള്ക്ക് മാത്രമേ ധനസഹായത്തിന് അര്ഹതയുള്ളൂ. സ്വാശ്രയ സ്ഥാപനങ്ങളില് മാനേജ്്‌മെന്റ് ക്വാട്ടയില് പഠിച്ചവരുടെ രക്ഷിതാക്കളായ അംഗങ്ങള് അപേക്ഷിക്കേണ്ടതില്ല.
ക്ഷേമനിധി അംഗങ്ങള് 2021 മാര്ച്ചില് കുറഞ്ഞത് 12 മാസത്തെ അംഗത്വം പൂര്ത്തിയാക്കിയവരാകണം. പരീക്ഷാസമയത്ത് രണ്ട് വര്ഷത്തെ അംശാദായ കുടിശ്ശിക ഉണ്ടാകരുത്. അപേക്ഷ തിയ്യതിയില് അംഗത്തിന്റെ ഡിജിറ്റലൈസേഷന് നടപടി പൂര്ത്തിയാകണം. അല്ലാത്തവ പരിഗണിക്കില്ല. കുടിശ്ശിക ഉണ്ടെങ്കില് അപേക്ഷ നല്കുന്നതിന് മുന്പ് അടച്ച് തീര്ത്തതിന് ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കൂ.
സ്വയം സായംപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസത്തിന്റെ മാര്ക്ക് ലിസ്റ്റ്, പ്രൊവിഷണല് / ഒറിജിനല് സര്ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര് കാര്ഡ് സഹിതം ഡിസംബര് 31 ന് വൈകിട്ട് മൂന്ന് വരെ അപേക്ഷകള് സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര് അറിയിച്ചു. പുതിയ അപേക്ഷ ഫോറം കേരള കര്ഷക തൊഴിലാളി ക്ഷേമനിധി ബോര്ഡിന്റെ മേട്ടുപാളയം സ്ട്രീറ്റിലുള്ള പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില് ലഭിക്കും. ഫോണ്: 0491 2530558.