കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് അനുസരിച്ച് നവംബര്‍ 25 മുതല്‍ 29 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റോ മണ്ണിടിച്ചിലോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ രാത്രികാല യാത്ര പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കുവാനോ മീന്‍ പിടിക്കുവാനോ ഇറങ്ങാന്‍ പാടുള്ളതല്ല. ജില്ലയില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാര്‍ അടിയന്തര സാഹചര്യങ്ങളില്‍ അനുമതിയോടുകൂടി മാത്രമേ ആസ്ഥാനം വിട്ടുപോകുവാന്‍ പാടുള്ളൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു