308 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 25) 188 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 9 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 177 പേർ, ആരോഗ്യ പ്രവർത്തകരായ 2 പേർ
എന്നിവർ ഉൾപ്പെടും.308 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3735 പരിശോധന നടത്തിയതിലാണ് 188 പേർക്ക് രോഗം സ്ഥിരീകരിച്ചത്.5.03 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പാലക്കാട് നഗരസഭ സ്വദേശികൾ 29 പേർ

വാണിയംകുളം സ്വദേശികൾ 8 പേർ

ഒറ്റപ്പാലം, മണ്ണൂർ സ്വദേശികൾ 7 പേർ വീതം

കാവശ്ശേരി, ഷൊർണ്ണൂർ സ്വദേശികൾ 6 പേർ വീതം

അഗളി, പിരായിരി, തരൂർ, തിരുമിറ്റക്കോട്, വടക്കഞ്ചേരി സ്വദേശികൾ 5 പേർ വീതം

ആലത്തൂർ, കൊഴിഞ്ഞാമ്പാറ, നാഗലശ്ശേരി, പറളി, പുതുപ്പരിയാരം സ്വദേശികൾ 4 പേർ വീതം

അമ്പലപ്പാറ, മണ്ണാർക്കാട്, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, കണ്ണാടി, കൊപ്പം, കുഴൽമന്ദം, മലമ്പുഴ, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ 3 പേർ വീതം

അയിലൂർ,
ചിറ്റൂർ- തത്തമംഗലം, എരിമയൂർ, കൊടുമ്പ്, ലക്കിടി – പേരൂർ, മരുതറോഡ്, നെല്ലായ, പട്ടാമ്പി, പെരുമാട്ടി, പെരുവെമ്പ്, പുതുശ്ശേരി സ്വദേശികൾ 2 പേർ വീതം

അകത്തേത്തറ, അലനല്ലൂർ, അനങ്ങനടി, ചളവറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കപ്പൂർ, കാരാക്കുറിശ്ശി, കിഴക്കഞ്ചേരി, കൊടുവായൂർ, കോങ്ങാട്, കോട്ടോപ്പാടം, കുത്തനൂർ, മങ്കര, മാത്തൂർ, മേലാർകോട്, മുണ്ടൂർ, മുതുതല,നല്ലേപ്പിള്ളി, പല്ലശ്ശന, പട്ടഞ്ചേരി, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി,
പല്ലശ്ശന, പട്ടഞ്ചേരി, പട്ടിത്തറ, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുളി, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1371 ആയി.