പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുളളവര്‍ ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം / പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.