– ‘തദ്ദേശസ്ഥാപനങ്ങൾ കൗൺസിലിംഗ് കേന്ദ്രം ആരംഭിക്കണം’
– 81 പരാതി പരിഗണിച്ചു

കോട്ടയം: എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കീഴിൽ കൗൺസിലിംഗ് കേന്ദ്രം ആരംഭിക്കാൻ കർശന നിർദേശം നൽകുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സംസ്ഥാന വനിത കമ്മിഷൻ കോട്ടയം പൊൻകുന്നം വർക്കി (സാഹിത്യ പ്രവർത്തക സഹകരണ സംഘം) ഹാളിൽ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.
കൗമാരക്കാരുടെയടക്കം വിവിധ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൗൺസിലിംഗ് സംവിധാനം വഴി സാധിക്കും. അതിർത്തി തർക്കങ്ങൾ സംബന്ധിച്ച പരാതികൾ വ്യാപകമായി വനിത കമ്മിഷനു മുമ്പിലെത്തുന്നു. വാർഡുതല ജാഗ്രത സമിതികൾ ശക്തിപ്പെട്ടാൽ ഇത്തരം പരാതികൾ കമ്മിഷനു മുന്നിലെത്താതെ വാർഡുതലത്തിൽ പരിഹരിക്കാൻ കഴിയുമെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും പി. സതീദേവി പറഞ്ഞു. അദാലത്തിൽ പരിഗണിച്ച 81 പരാതികളിൽ 39 എണ്ണം തീർപ്പാക്കി. നാലെണ്ണത്തിൽ പൊലീസിന്റെ റിപ്പോർട്ട് തേടി. 38 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.
കമ്മിഷൻ അധ്യക്ഷ പി.സതീദേവി, കമ്മിഷനംഗം ഇ.എം. രാധ എന്നിവർ
പരാതികൾ പരിഗണിച്ചു. അഡ്വ. മീരാ രാധാകൃഷ്ണൻ, അഡ്വ. ഷൈനി ഗോപി, അഡ്വ. സി.എ. ജോസ്, അഡ്വ.
സി.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. അടുത്ത അദാലത്ത് ഡിസംബർ 13ന് ചങ്ങനാശേരി ഇം.എം.എസ് നഗരസഭ ടൗൺ ഹാളിൽ നടക്കും.