കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ കേരളോത്സവം മത്സരങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി സംഘടിപ്പിക്കുമെന്ന് യുവജനക്ഷേമ ബോര്‍ഡ് അറിയിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി കലാ മത്സരങ്ങള്‍ മാത്രമാണ് നടത്തുന്നത്. www.keralotsavam.com എന്ന വെബ്സൈറ്റില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലാ-സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. വിവരങ്ങള്‍ക്ക് 0483-2960700.
