അറ്റലാന്റിസ് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണ പദ്ധതിക്കായി കണയന്നൂർ താലൂക്കിൽ എറണാകുളം, എളംകുളം എന്നീ വില്ലേജുകളിലെ വിവിധ സർവ്വെ നമ്പറുകളിൽ ഉൾപ്പെട്ട 0.0599 ഹെക്ടർ ഭൂമി പൊന്നുംവില നിയമപ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക വിജ്ഞാപനമായി.

കിഫ്ബി എൽ.എ സ്പെഷ്യൽ തഹസിൽദാർക്കാണ് ഭൂമി ഏറ്റെടുക്കലിന്റെ ചുമതല.

പൊന്നുംവിലയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുളള ഭൂമിയുടെ കക്ഷികൾ അവരുടെ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ ഭൂരേഖകൾ സംബന്ധിച്ചും ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ആഫീസറായ സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി, എറണാകുളം മുമ്പാകെ സമർപ്പിക്കണം

പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന റിപ്പോർട്ടിന്റെ പൂർണ്ണ രൂപം എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്സൈറ്റായ https://ernakulam.nic.in ൽ ലഭ്യമാണ്.