എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന ടെക്നോളജി മാനേജ്മെന്റ് ഡവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാൻ 18 നും 45 നും ഇടയിൽ പ്രായമുള്ളവരും, 10-ാം ക്ലാസ്സ് വരെ യാേഗ്യതയുള്ളവരും സംരംഭകരാവാൻ താല്പര്യമുള്ളവരും കാക്കനാടുള്ള ജില്ലാ വൃവസായ കേന്ദ്രത്തില്‍ ഡിസംബർ 2 ന് മുമ്പായി ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ സഹിതം അപേക്ഷ നല്‍കേണ്ടതാണ്. ഫോണ്‍ : 0484 2421432, 9446606178.
