178 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ശനിയാഴ്ച (നവംബർ 27) 198 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 177 പേർ, ആരോഗ്യ പ്രവർത്തകരായ 4 പേർ
എന്നിവർ ഉൾപ്പെടും.178 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 3159 പരിശോധന നടത്തിയതിലാണ് 198 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.26 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 39 പേർ
ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 16 പേർ
ഷോർണൂർ നഗരസഭ സ്വദേശികൾ എട്ടു പേർ
കടമ്പഴിപ്പുറം, വടക്കഞ്ചേരി സ്വദേശികൾ ഏഴ് പേർ വീതം
കൊടുമ്പ്, കൊല്ലങ്കോട് സ്വദേശികൾ ആറു പേർ വീതം
മണ്ണൂർ, പുതുപ്പരിയാരം സ്വദേശികൾ 5 പേർ വീതം
കിഴക്കഞ്ചേരി, കോങ്ങാട്, പുതുശ്ശേരി സ്വദേശികൾ നാലുപേർ വീതം
അകത്തേത്തറ, ആനക്കര, ചിറ്റൂർ-തത്തമംഗലം, കണ്ണാടി, കാരാകുറുശ്ശി, പട്ടഞ്ചേരി, വണ്ടാഴി, വിളയൂർ സ്വദേശികൾ മൂന്നു പേർ വിതം
ആലത്തൂർ, അമ്പലപ്പാറ, അനങ്ങനടി മണ്ണാർക്കാട്, ചളവറ, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കുത്തനൂർ, കുഴൽമന്ദം, ലക്കിടി പേരൂർ, മലമ്പുഴ, മുണ്ടൂർ, മരുതറോഡ്, നാഗലശ്ശേരി, പറളി, പൂക്കോട്ടുകാവ്, തച്ചമ്പാറ, തിരുമിറ്റക്കോട്, വാണിയംകുളം സ്വദേശികൾ രണ്ടു പേർ വീതം
അയിലൂർ, അലനല്ലൂർ, അഗളി, ചെർപ്പുളശ്ശേരി, കപ്പൂർ, കൊപ്പം, കൊഴിഞ്ഞാമ്പാറ, മങ്കര, മേലാർകോട്, നെല്ലായ, നെന്മാറ, പട്ടാമ്പി, പട്ടിത്തറ, പിരായിരി, പൊൽപ്പുള്ളി, പുതുനഗരം, പുതുക്കോട്, ഷോളയൂർ, ശ്രീകൃഷ്ണപുരം, തരൂർ, തേങ്കുറിശ്ശി, തൃക്കടീരി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 1310 ആയി.