ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിനു രാവിലെ 10 ന് പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കും. ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും. സബ് ജഡ്ജ് കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന ദിനാചരണ സന്ദേശം നല്‍കും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. റെഡ് റിബണ്‍ ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്യും. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. എയ്ഡ്സ് ദിനം, നാം അറിയേണ്ടത് എന്ന വിഷയത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിത്യ ബിജുകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യന്‍, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, വാര്‍ഡ് അംഗം എം. സുനില്‍കുമാര്‍, ഐ.ആര്‍.സി.എസ് സുരക്ഷാ പ്രൊജക്ട് ഡയറക്ടര്‍ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫിസര്‍ ഡോ. വി. അമ്പു സ്വാഗതവും പനമരം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.ആര്‍ ഷീജ നന്ദിയും പറയും. ജില്ലാതല ഉത്ഘാടനത്തിന് മുന്നോടിയായി പനമരം ബസ് സ്റ്റാന്‍ഡ് പരിസരത്തു ഗവണ്മെന്റ് നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിക്കും.
ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. വാട്സ് ആപ്പ് ക്വിസ് മത്സരം, 30 നു വൈകീട്ട് 5.30 ന് ആരോഗ്യവകുപ്പും മാനന്തവാടി മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീതനിശ (മുനിസിപ്പല്‍ പരിസരം), ആറിന് മെഴുകുതിരി തെളിയിക്കല്‍, ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റെഡ് റിബണ്‍ ക്യാമ്പയിന്‍ ഉദ്ഘാടനം, ഐ.ഇ.സി വിതരണം, 9.30 ന് ഗവ. മെഡിക്കല്‍ കോളജിലും 10ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തും എച്ച്.ഐ.വി/ എയ്ഡ്സ് ദിന ബോധവല്‍ക്കരണ പരിപാടി എന്നിവ നടക്കും.