റേഷൻ കടകളുടെ ലൈസൻസ് റദ്ദു ചെയ്തത് സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വിവിധ ജില്ലകളിൽ നടത്തുന്ന അദാലത്തുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അദാലത്ത് നവംബർ 29ന് രാവിലെ 11 മണിക്ക് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിലിന്റെ നേതൃത്വത്തിൽ നടന്നു. അദാലത്തിൽ 24 കടകളുടെ ലൈസൻസ് പുനസ്ഥാപിച്ചു.

52 റേഷൻ കടയുടമകൾക്ക് പിഴ ഒടുക്കി ലൈസൻസ് പുനസ്ഥാപിക്കുന്നതിന് സമയം നീട്ടി നൽകി. ഗുരുതര പിഴവുകൾ കണ്ടെത്തുകയും ലൈസൻസികൾ നാട്ടിൽ ഇല്ലാത്തതുമായ 16 കടകൾ സസ്‌പെന്റ് ചെയ്തു. ഫയൽ അദാലത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. സജിത് ബാബു, തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണ കുമാർ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.