ജില്ലയിൽ 23,79,398 പേർ (95.19%) ഇതിനകം കോവിഡ് പ്രതിരോധ വാക്സിൻ ഒന്നാം ഡോസ് എടുത്തു കഴിഞ്ഞു. 14,60,275 (61.37%) പേർ രണ്ടാം ഡോസും പൂർത്തിയാക്കിക്കഴിഞ്ഞു. കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കാൻ സഹായകമായ രീതിയിൽ എല്ലാവരും വാക്സിനേഷൻ നടത്താൻ ശ്രദ്ധിക്കണമെന്നും.
രണ്ടാം ഡോസെടുക്കാൻ സമയമായവർ രണ്ടാം ഡോസു കൂടി എടുത്ത് വാക്സിനേഷൻ പൂർത്തീകരിക്കേണ്ടതാണ് കോവിഷീൽഡിന്റെ ഒന്നാം ഡോസെടുത്തവർക്ക് 84 ദിവസത്തിനു ശേഷവും കോവാക്സിൻ ഒന്നാം ഡോസെടുത്തവർക്ക് 28 ദിവസത്തിനു ശേഷവും രണ്ടാം ഡോസെടുക്കാവുന്നതാണെന്ന് ഡി.എം .ഒ (ആരോഗ്യം) ഡോ .ഉമ്മർ ഫാറൂഖ് അറിയിച്ചു .