ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ ജില്ലയില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ത്വക്ക് രോഗ വിഭാഗം, നെഞ്ചുരോഗ വിഭാഗം, മാനസിക രോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സജറി, ഇ.എന്‍.ടി എന്നീ വിഭാഗങ്ങളിലേക്കാണ് ഡോക്ടര്‍മാരെ ആവശ്യമുള്ളത്. താല്പര്യമുള്ളവര്‍ https://forms.gle/zfnjKE8QaB2ppnWA എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. ഫോണ്‍:0467-2209466, ഇ-മെയില്‍: dpmksd@gmail.com
