ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി-പി.വൈ വിഭാഗത്തില്‍ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ അധ്യാപക തസ്തികയില്‍ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഡിസംബര്‍ 15 നകം ഹാജരാകണം. എസ്.സി-പി.വൈ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് സംവരണ/ ഓപ്പണ്‍ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 04994255582
