മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക തസ്തികകളിലേയ്ക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായ 45 വയസ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ബന്ധപ്പെട്ട തിയതികളില്‍ രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.
ഡിസംബര്‍ ആറ്- ഓഡിയോളജിസ്റ്റ് (യോഗ്യത-ഗവ. അംഗീകൃത ബി.എ.എസ്.എല്‍.പി ഡിഗ്രി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍), ഡിസംബര്‍ ഏഴ്- റെസ്പിറേറ്ററി ടെക്‌നീഷ്യന്‍ (യോഗ്യത- ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി), ഡിസംബര്‍ ഒമ്പത്- ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ (യോഗ്യത- ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്), ഡിസംബര്‍ 29- കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് (യോഗ്യത- ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിംഗ് പാസ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കാത്ത്‌ലാബ് പ്രവൃത്തി പരിചയം). വിവരങ്ങള്‍ക്ക്- 0483-2766425, 2762037.