ചെറിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചലച്ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്കുള്ള അവസരമാണ് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള. ക്യാമ്പസ് സംവിധായകര്‍ക്ക് മേള വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്.
നിപിന്‍ നാരായണന്‍
സംവിധായകന്‍ – അരിമ്പാറ
ആദ്യമായിട്ടാണ് മേളയില്‍ പങ്കെടുക്കുന്നത്. ആദ്യസിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ക്യാമ്പസുകളില്‍ മികച്ച സിനിമകള്‍ക്ക് ഇത്തരം വേദിയാകുന്നു.
ഗോകുല്‍ ആര്‍ നാഥ്
സംവിധായകന്‍ – ഐട
വൈവിധ്യമാര്‍ന്ന അനുഭവമാണ് മേള സമ്മാനിക്കുന്നത്. പുതിയ കാഴ്ചകള്‍, പുതിയ അനുഭവം, പുതിയ കാഴ്ചപ്പാടുകള്‍ പകര്‍ന്നു തരികയാണ് ഓരോ മേളകളും. ചലച്ചിത്രമേളകള്‍ക്ക് വയസാകുന്നില്ല.
ശ്രുതി നമ്പൂതിരി
സംവിധായിക – ബാലെ