മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളില്‍ ഒഴിവുളള ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരുടെയും തസ്തികകളിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും www.socialaudit.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 10നകം ഡയറക്ടര്‍, സി.ഡബ്ല്യൂ.സി ബില്‍ഡിംഗ്സ്, 2-ാം നില, എല്‍.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0471 2724696