ദേശീയ ആരോഗ്യദൗത്യം,  സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലയിൽ അടിയന്തിര വൈദ്യസഹായത്തിനായി അത്യാധുനിക സൗകര്യങ്ങളോട് കൂടി ജല ആംബുലൻസ് ക്രമീകരിക്കുന്നു. ജല ആംബുലൻസിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 23 രാവിലെ 8.15 ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് സമീപത്ത് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിക്കും.
 ദുരിത ബാധിത മേഖലയിൽ അടിയന്തിര സഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുതിനായാണ് ജലആംബുലൻസ് സജ്ജമാക്കുന്നത്. സംസ്ഥാനത്ത് 108 ആംബുലൻസ് മാത്യകയിലാണ് ജലആംബുലൻസ് പ്രവർത്തിക്കുന്നത്. അടിയന്തിര ആംബുലൻസ് സേവനം ആവശ്യമുള്ളവർക്ക് 108 ൽ (108 ടോൾ ഫ്രീ നംമ്പർ) ഫോൺ വിളിച്ചാൽ അവരുടെ അടുത്തേക്ക് ജല ആംബുലൻസ് എത്തും വിധമാണ് ജല ആംബുലൻസിന്റെ പ്രവർത്തനം.