പാലക്കാട് മെയിന്റനന്സ് ട്രൈബ്യൂണലും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി പാലക്കാട് സബ് കലക്ടറുടെ അധ്യക്ഷതയില് മാതാപിതാക്കളുടെയും മുതിര്ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം പാലക്കാട്, ആലത്തൂര്, ചിറ്റൂര് താലൂക്ക് അടിസ്ഥാനത്തില് അദാലത്ത് സംഘടിപ്പിക്കുന്നു.
പാലക്കാട് താലൂക്കിലെ അദാലത്ത് ഡിസംബര് മൂന്നിന് രാവിലെ 10. 30 ന് റവന്യൂ ഡിവിഷണല് ഓഫീസിലും ഡിസംബര് 10 ന് രാവിലെ 10. 30 ന് ചിറ്റൂര് താലൂക്ക് ഹാളിലും ഡിസംബര് 16 ന് രാവിലെ 10.30 ന് ആലത്തൂര് താലൂക്ക് ഹാളിലും നടക്കും. പാലക്കാട്, ആലത്തൂര്, ചിറ്റൂര് താലൂക്ക് പരിധിയിലെ നിലവിലെ കേസുകളിലും പുതിയ കേസുകളിലും നടപടി സ്വീകരിക്കുന്നതാണ്.