ശബരിമല ദർശനത്തിനുള്ള വിർച്വൽക്യൂ ബുക്കിംഗ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ല. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയാണ് വിർച്വൽ ക്യൂ ബുക്കിംഗിന് സാധാരണയായി ആവശ്യമുള്ളതെങ്കിലും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്‌കൂൾ/കോളജ് ഐഡി കാർഡ് ഉപയോഗിച്ച് വിർച്വൽ ക്യൂ ബുക്ക് ചെയ്യാം.
10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ഇത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. കുട്ടികൾ ഉൾപ്പെടെ എല്ലാ തീർഥാടകരും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ കഴുകണം.