അടിമാലി: മച്ചിപ്ലാവിലെ ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിലേക്ക് പുതിയതായി പതിനൊന്ന് കുടുംബങ്ങള്‍ കൂടി താമസക്കാരായി എത്തി.പുതിയതായി കുടുംബങ്ങള്‍ക്ക് അഡ്വ. എ രാജ എം എല്‍ എ താക്കോല്‍ കൈമാറി.അടിമാലിയുടെ സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള ഭവന-ഭൂരഹിതരായവരാണ് പുതിയ താമസക്കാരായി എത്തിയിട്ടുള്ളത്.നിലവില്‍ ഫ്ളാറ്റില്‍ 157ഓളം കുടുംബങ്ങള്‍ താമസക്കാരായുണ്ട്.

ഫ്ളാറ്റ് സമുച്ചയത്തില്‍ നടത്തിയ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.2018 മാര്‍ച്ചിലായിരുന്നു സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി മച്ചിപ്ലാവിലെ പാര്‍പ്പിട സമുച്ചത്തില്‍ കുടുംബങ്ങള്‍ക്ക് ആദ്യമായി വീടുകള്‍ കൈമാറിയത്.