മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എ1 നേടിയവര്‍ക്കും പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ഡിസംബര്‍ 15ന് വൈകീട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. അപേക്ഷയുടെ മാതൃക ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസിലും ഡിവിഷന്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2360720
